Hero Image

ആസ്ത്മ രോഗികള് അറിയുക, ശ്വാസകോശം സംരക്ഷിക്കാന് 5 ഭക്ഷണങ്ങള് കഴിക്കൂ

ആസ്ത്മ രോഗികള്‍ക്ക് കഴിക്കാന്‍ യോജിച്ചതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 5 ഭക്ഷണവിഭവങ്ങള്‍ താഴെ പറയുന്നു.

  • വെണ്ണപ്പഴം

ആസ്ത്മ വിരുദ്ധമായ ഒരു മികച്ച ഫ്രൂട്ടാണ് വെണ്ണപ്പഴം. ഇതില്‍ അടങ്ങിയിട്ടുള്ള ഗ്ലൂടാത്തിയോണ്‍ കോശങ്ങളെ സംരക്ഷിക്കുകയും മലിനീകരണം പോലുള്ള പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ഘടകങ്ങളെ ഡീടോക്സിഫൈ ചെയ്യുകയും ചെയ്യുന്നു.

  • നേന്ത്രപ്പഴം

ഒരു ദിവസം ഒരു ഏത്തപ്പഴം കഴിക്കുന്നത് ആസ്ത്മയെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഏത്തപ്പഴത്തില്‍ ഉൾപ്പെടുന്ന നാരുകള്‍ ആസ്ത്മയ്ക്ക് ഒരു മികച്ച പ്രതിവിധിയാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ഏത്തപ്പഴം ദിവസേന കഴിക്കുന്ന കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് മറ്റുള്ളവരേക്കാള്‍ ആസ്ത്മ രോഗം ഉണ്ടാവുന്നില്ലെന്നു പഠനത്തിൽ കണ്ടെത്തി.

  • ചീര

ഇല വര്‍ഗത്തില്‍ പെട്ട ഉത്തമ ഔഷധമാണ് ചീര. ധാരാളമായി ചീര കഴിക്കുന്നത് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിന്‍ സി, ബീറ്റ കരോട്ടീന്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി ചീരയിൽ അടങ്ങിയിട്ടുണ്ട്.

  • മഞ്ഞള്‍

ആസ്ത്മ കണ്ടെത്തിയാല്‍ ചികിത്സിക്കുന്നതിനും മാറ്റുന്നതിനുമുള്ള ഏറ്റവും മികച്ച ഔഷധമാണ് മഞ്ഞള്‍. രോഗം ശമിപ്പിക്കുന്ന ധാരാളം വസ്തുക്കള്‍ മഞ്ഞളില്‍ അടങ്ങുന്നു.

  • ആപ്പിള്‍

ആപ്പിളുകള്‍ ആസ്ത്മയില്‍ നിന്ന് രക്ഷിക്കാനാകുന്ന ഉത്തമ ഭക്ഷണമാണെന്ന് ഗവേഷകര്‍ പറയുന്നു. ആപ്പിളുകളില്‍ അടങ്ങിയിട്ടുള്ള ഫ്ളാവനോയ്ഡുകളുടെ ആധിക്യം ആസ്ത്മയില്‍ നിന്ന് മോചനം നല്‍കുമെന്നാണ് പഠനം പറയുന്നത്.

READ ON APP